bncmalayalam.in

റോഡപകടങ്ങളിൽ നശിച്ച ജീവിതങ്ങളെ ഓർത്ത് കാഞ്ഞങ്ങാട് വിതുമ്പി: വേൾഡ് റിമമ്പറൻസ് ഡേ ആചരിച്ചു

17: റോഡപകടങ്ങളിൽ നശിച്ച ജീവിതങ്ങളെ ഓർത്ത് കാഞ്ഞങ്ങാട് വിതുമ്പി: വേൾഡ് റിമമ്പറൻസ് ഡേ ആചരിച്ചു

കാഞ്ഞങ്ങാട് ∙ ഒരു നിമിഷത്തെ അവഗണന, ഒരു ഫോൺ നോക്കൽ, അമിതമായ വേഗം, ഇത്രമാത്രം മതി ഒരു വീടിന്റെ ഭാവി അവസാനിക്കാൻ . റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെ അനുസ്മരിച്ചുകൊണ്ട് വേൾഡ് റിമമ്പറൻസ് ഡേയുടെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പരിപാടി, മനുഷ്യ മനസ്സിനെ തകർക്കുന്ന ഓർമ്മകളാൽ നനഞ്ഞു.കാഞ്ഞങ്ങാട് സബ് ആർ.ടി. ഓഫീസിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹായത്തോടെയാണ് അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചത്. ക്രൈംബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്ണൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് ആർടിഒ എസ്.എസ്. കുമാർ അദ്ധ്യക്ഷത വഹിച്ചു.

പരിപാടി വെറുമൊരു ചടങ്ങായിരുന്നില്ല; കാസർകോട് ജില്ല കണ്ടുക്കഴിഞ്ഞ ചില ഭയാനകമായ അപകടങ്ങളുടെ ഓർമ്മകൾ വേദിയിയെ വേദനയിൽ ആഴ്ത്തി ,പെരുമ്പള്ളിക്കടവിൽ ഉറക്കം തൂങ്ങിയ ലോറി ഡ്രൈവറുടെ പിഴവ് ഒരു കുടുംബത്തെ മുഴുവനായി ഇല്ലാതാക്കി. ചതഞ്ഞ കാറിൽ നാല് പേരുടെ മൃതദേഹം മാത്രം അവശേഷിച്ചു. കുട്ടികളുടെ ചിതറിയ പുസ്തകങ്ങളും മാതാപിതാക്കളുടെ തിരികെയെത്താത്ത സ്നേഹവും ഇന്നും വേദനയായി ഓർമ്മിക്കപ്പെടുന്നു ,ചെർക്കളയിൽ പാതിവഴിയിൽ നിർത്തിയിരുന്ന മാലിന്യവാഹനം കാണാതെ ഇടിച്ച രണ്ട് യുവാക്കളുടെ ജീവൻ നിമിഷങ്ങൾക്കകം ചിന്നിച്ചിതറി. “അവന് ഇന്നും നമ്മളോടൊപ്പം ഇരിക്കാമായിരുന്നു,” എന്ന സുഹൃത്തുക്കളുടെ വേദന മനസ്സ് പിടിച്ചുലക്കുന്നത് ആയിരുന്നു ഉപ്പളയിലെ വിവാഹം നടക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച യുവാവിന്റെ വീട്ടിൽ ഇന്നും തുറക്കാത്ത നിലയിൽ വിവാഹ ക്ഷണക്കാർഡുകൾ കാണാം ഇതുപോലെതന്നെ ബെക്കളത്തും സ്കൂൾ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവറും ക്ലീനറും മരിക്കുകയും പന്ത്രണ്ട് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ഏറെ ചർച്ചയായി എം വി ഐ എം. വിജയൻ സ്വാഗതം ആശംസിച്ചു. ലയൺസ് പ്രസിഡന്റ് കണ്ണൻ പാർത്ഥസാരഥി, ട്രാക്ക് സെക്രട്ടറി വി. വേണുഗോപാലൻ, ബസ് ഓപ്പറേറ്റർ ഫെഡറേഷൻ പ്രതിനിധി എം. രവി, ഡ്രൈവിംഗ് സ്കൂൾ പ്രതിനിധികളായ കെ. ഗുരുപ്രസാദ്, എം. നൗഷാദ്, സംഘടനാ പ്രതിനിധികളായ പി.പി കുഞ്ഞികൃഷ്ണൻ നായർ, വി.വി രാമചന്ദ്രൻ, ടി. സത്യൻ, എസ്.ഐ സമീർ എന്നിവർ സംസാരിച്ചു.

എം.വി.ഐ. കെ.വി ജയൻ ഓർമ്മദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തപ്പോൾ വേദി നിശ്ശബ്ദമാവുകയും പലരുടെയും കണ്ണുകൾ നിറയുകയും ചെയ്തു.വേദിയിൽ സംസാരിച്ച എല്ലാവരും ഒരു കാര്യം ശക്തമായി ആവർത്തിച്ചു: നിയമലംഘനം ഒരു ‘ചില്ലറ തെറ്റ്’ അല്ല; അത് മറ്റൊരാളുടെ ജീവൻ പിടിച്ചെടുക്കുന്ന ‘കുറ്റകൃത്യമാണ്’. ഒരു സെക്കൻഡ് ശ്രദ്ധിക്കാതെ പോകുന്നത്, ഒരു കുടുംബത്തിന്റെ ശവസംസ്കാരം എഴുതുന്ന നിമിഷമാണ്. വേഗം, അനാസ്ഥ, ഓവർടേക്ക്, മൊബൈൽ ഉപയോഗം,ഇതാണ് മരണത്തിന്റെ യഥാർത്ഥ ചതുരംഗം.

കാസർകോട്ടെ ഹൈവേകൾ, ഗ്രാമപാതകൾ, നഗരമാർഗങ്ങൾ എല്ലാം ഇന്ന് ഒരു നിസ്സഹായതയുടെ വേദന പങ്കിടുകയാണ്. “അവിടെ വീണ ഓരോ മൃതദേഹവും നമ്മുടെ നിസ്സംഗതയുടെ തെളിവുകളാണ്,” പരിപാടി അവസാനിക്കുമ്പോൾ, “ഒരു ജീവൻ പോകുന്നത് നമ്പറുകളിലെ വർദ്ധനയല്ല, ഒരു വീട്ടിലെ കരച്ചിലാണ്, അത് അവസാനിക്കാത്തതാണ്,” എന്ന വാചകം ഒരു വലിയ ഓർമ്മപ്പെടുത്തലായി മാറി. റോഡിൽ ഇറങ്ങുന്ന ഓരോ മനുഷ്യനും ഒരു ജീവൻ രക്ഷിക്കാനോ നശിപ്പിക്കാനോ കഴിവുള്ളവനാണ് എന്ന തിരിച്ചറിവോടെയാണ് സദസ്സ് പിരിഞ്ഞത്.ചടങ്ങിൽ കെ. ഹരിദാസൻ നന്ദി രേഖപ്പെടുത്തി.

English Summary

The World Remembrance Day for Road Traffic Victims was observed in Kanhangad with deeply emotional reflections on the tragic road accidents that have shattered countless families in Kasaragod district. The event, organized by the Kanhangad Sub RTO with the support of various organisations, was inaugurated by Crime Branch SP P. Balakrishnan Nair and chaired by Joint RTO S.S. Kumar.

Speakers recalled several horrific accidents—including the Perumpallikadavu crash that wiped out an entire family, the Cherkala collision that killed two young men instantly, the Uppala tragedy where a groom-to-be died just a week before his wedding, and the Bekkal school bus–lorry crash that injured many children.
These memories transformed the event into a powerful reminder of the cost of negligence on roads.

Officials emphasised that traffic violations are not minor errors but life-threatening crimes. A moment’s distraction, overspeeding, reckless overtaking, or mobile phone use can end a life and destroy a home forever.
The event ended with the pledge led by MVI K.V. Jayan, urging every road user to take responsibility to save lives rather than endanger them.

ഇംഗ്ലീഷ് സമ്മറി ഗൂഗിൾ ടാഗും ആവശ്യമാണ്

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *