bncmalayalam.in

ബേക്കൽ ജനതയ്ക്കും അഭിമാന നിമിഷം; സംസ്ഥാനത്തിലെ Top-3യിൽ ബേക്കൽ പൊലീസ് സ്റ്റേഷൻഇൻസ്പെക്ടർ കെ.പി. ഷൈന്റെ പ്രവർത്തനകാലത്തെ നേട്ടം

കാസർകോട് | സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ ബേക്കൽ പൊലീസ് സ്റ്റേഷൻ തിളങ്ങി. സംസ്ഥാനത്തിലെ ഏറ്റവും മികച്ച മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ ഒന്നായി ബേക്കൽ തെരഞ്ഞെടുക്കപ്പെട്ടത് കാസർകോട് ജില്ലക്ക് അഭിമാന നിമിഷമാകുന്നു. സംസ്ഥാന പൊലീസ് മേധാവി റവഡ ആസാദ് ചന്ദ്രശേഖർ പുറത്തിറക്കിയ ഉത്തരവിലാണ് വിവരം.

മുഹമ്മ പൊലീസ് സ്റ്റേഷൻ (ആലപ്പുഴ) ഒന്നാം സ്ഥാനവും കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ (തൃശൂർ റൂറൽ) രണ്ടാം സ്ഥാനവും നേടി. മികച്ച മൂന്ന് സ്റ്റേഷനുകൾക്കും മുഖ്യമന്ത്രി ട്രോഫി ലഭിക്കും.

2024–ലെ പ്രവർത്തനമായാണ് ഈ അംഗീകാരം. ജനസേവന രംഗത്തെ സജീവ ഇടപെടലുകൾ, പരാതികളുടെ വേഗത്തിലുള്ള പരിഹാരം, ജനപങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കൽ, സമാധാനവും നിയമവും ഉറപ്പാക്കി പ്രദേശം സുസ്ഥിരമാക്കൽ എന്നിവ മാനദണ്ഡങ്ങളായി പരിഗണിച്ചു. വിദ്യാനഗർ ഇൻസ്പെക്ടർ കെ.പി. ഷൈൻ ബേക്കൽ ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ച കാലയളവിലെ ഉജ്ജ്വല പ്രകടനമാണ് ബേക്കലിന് നേട്ടമായി മാറിയത്.

ബേക്കൽ പ്രദേശവാസികൾക്കും അഭിമാനിക്കാം; ഈ അംഗീകാരത്തിന് കാരണക്കാരായതിൽ ഒരു വഹിച്ച പങ്ക് ജനങ്ങൾക്കുമുണ്ട്. സമൂഹവുമായി ചേർന്ന് പ്രവർത്തിച്ച ജനസൗഹൃദ പൊലീസ് മാതൃകയാണ് ബേക്കലിൽ സാക്ഷാൽക്കരിച്ചത്. നിരവധി മത-സാംസ്കാരിക പരിപാടികളുടെ കേന്ദ്രമായ ബേക്കൽ പ്രദേശം സമാധാനം നിലനിർത്തുന്നതിൽ പൊലീസ് മികച്ച പങ്കുവഹിച്ചു. മത സൗഹാർദ്ദം സംരക്ഷിച്ചും സഹായം–സുരക്ഷ ഉറപ്പാക്കിയും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനുമാണ് സ്റ്റേഷൻ കഴിഞ്ഞത്.

ബേക്കൽ ഡിവോഷണൽ മേഖലയിലെ സജീവ പങ്കാളിത്തവും നാട്ടുകാരുടെ സഹകരണവും ഈ നേട്ടത്തിൽ നിർണായകമായിരുന്നു.

നിയമസംരക്ഷണത്തിലും സമൂഹസേവനത്തിലും കൈകോർത്തു മുന്നേറിയ ബേക്കൽ പൊലീസ് സംസ്ഥാനത്തിന് മാതൃക. ജനങ്ങളുടെ വിശ്വാസത്തെ ആയുധമാക്കി മുന്നേറുന്ന പൊലീസിന്റെ ശക്തി തന്നെയാണ് ഈ നേട്ടം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *